വിൻഡോസ് 11 നുമായി മൈക്രോസോഫ്ട്

International News

ഒരു ഇടവേളയ്ക്ക് ശേഷം വിൻഡോസിന്റെ പുതിയ പതിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്ട്. പുതിയ സവിശേഷതകളും മാറ്റങ്ങളോടുംകൂടിയ വിൻഡോസ് 11 ഈ മാസാവസാനത്തോടുകൂടി നമുക്കുമുന്നിലെത്തുമെന്നാണ് നിഗമനം. വിൻഡോസ് 10 ൽ നിന്നും വളരെയധികം മാറ്റങ്ങളാണ് വിൻഡോസ് 11 ൽ ഉള്ളത്. വിൻഡോസിന്റെ വരും തലമുറ എന്നറിയപ്പെടുന്ന വിന്ഡോസ് 11 തികച്ചും സൗജന്യമായിട്ടായിരിക്കും ലഭിക്കുക.

1996 നു ശേഷം ആദ്യാമായി സ്റ്റാർട്ട് മെനു മധ്യഭാഗത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പുതിയ പതിപ്പിൽ. ഡിഫോൾട്ട് സെറ്റിങ് ആണെങ്കിൽ കൂടി ഉപയോക്താക്കളുടെ ആവശ്യാനുസരണും അത് മാറ്റാനും കഴിയും. അതുപോലെ തന്നെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ആൻഡ്രോയിഡിന്റെ അപ്ലിക്കേഷനുകൾ ഇതിൽ ഉപയോഗിക്കാൻ പറ്റും എന്നതാണ്. മൈക്രോസോഫ്ട് സ്റ്റോറിൽ ഡിസ്നി പ്ലസ്, സൂം, അഡോബി ക്രിയേറ്റിവ് ക്ലൗഡ്, ടിക്ക്ടോക്ക് എന്നിങ്ങനെയുള്ള അപ്ലിക്കേഷനുകളെല്ലാം കിട്ടും.

ലൈവ് ടൈലുകൾക്ക് പകരമായി റെക്കമെൻഡഡ് അപ്ലിക്കേഷനുകൾ ആയിരിക്കും. യൂസർ ഫേസിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്തമായ തീമുകൾ, സ്റ്റാർട്ടപ്പ് ട്യൂൺ. നോട്ടിഫിക്കേഷൻ സൗണ്ട്, വിഡ്ജറ്റ്, മൾട്ടി ടാസ്കിങ് എന്നിങ്ങനെയുള്ള സംവിധാനങ്ങളും സവിശേഷതകളും വിൻഡോസ് 11 ൽ ഉണ്ട്. നാല് ജിബി റാമും 16 ജിബി സ്റ്റോറേജും ഇതിനു വേണ്ടിയവരുന്നു. ഒരു ജിഗാഹെട്സോ അതിനു മേലെയോയുള്ള വേഗതയും രണ്ടോ അതി കൂടുതലോ കോറുകൾ ഉള്ള പ്രൊസസറിലാണ് വിൻഡോസ് 11 ഉപയോഗിക്കാൻ സാധിക്കുള്ളൂ.