താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന

International News

അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത താലിബാനുമായി സൗഹൃദത്തിന് താത്പര്യമുണ്ടെന്ന് ചൈനീസ് വക്താവ് അറിയിച്ചു. അഫ്‌ഗാനിസ്ഥാനിലുണ്ടായിരുന്ന അമേരിക്ക പിന്മാറിയ ഘട്ടത്തിലാണ് ചൈന താലിബാനുമായി ബന്ധമുണ്ടാക്കാൻ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാൻ താലിബാൻ മുന്നിൽ തോൽവി സമ്മതിച്ചതിനു ശേഷം ഒരു ലോകരാഷ്ട്രവും അഭിപ്രായമോ പിന്തുണയോ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.

47 കിലോമീറ്റർ ചൈന അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇതോടൊപ്പം ചൈനയിലെ സർക്കാരിനെതിരെ പോരാട്ടങ്ങൾ നടത്തുന്ന ഉയ്ഗൂർ മുസ്ലിം വിഭാഗത്തിന് താലിബാൻ പിന്തുണ നൽകുമോയെന്നും ചൈനയ്ക്ക് ഭയമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രിയുമായി താലിബാൻ നടത്തിയ ചർച്ചയിൽ ഉയ്ഗൂറിന് പിന്തുണ കൊടുക്കില്ലെന്ന് വാക്ക് നൽകിയതായാണ് അറിയുന്നത്.

ചൈനയുമായി സൗഹൃദത്തിലാവാൻ താലിബാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ പുനർനിർമ്മിക്കാനും അവിടെ വികസനങ്ങൾ നടത്താനും ചൈനയുടെ പിന്തുണ അവർ പ്രതീക്ഷിക്കുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളെ കാത്തുസൂക്ഷിച്ചു കൊണ്ട് തന്നെ അവിടെ വികസനങ്ങൾക് കൊണ്ടുവരാൻ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.

സമാധാനപരമായ അധികാരകൈമാറ്റത്തിനും മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും സുരക്ഷാ നൽകാനും എല്ലാവര്ക്കും പ്രാധാന്യമുള്ള ഒരു മുസ്ലിം സര്‍ക്കാര്‍ തുടങ്ങാനും അഫ്ഗാനിസ്ഥാന്റെ സഹകരണവും ആവശ്യപ്പെടുകയാണെന്നും ഹുവാ ചുനീയിങ് പറഞ്ഞു. നിലവായിൽ പല രാജ്യങ്ങളും എംബസി പ്രവർത്തനം അഫ്ഗാനിസ്ഥാനിൽ നിർത്തിയെങ്കിലും ചൈനീസ് എംബസി ഇപ്പോഴും തുടരുന്നുണ്ട്.