കാണാതായ റഷ്യൻ വിമാനം കടലിൽ പതിച്ചിട്ടുണ്ടാകാമെന്ന് റിപ്പോർട്ട്

International News

മോസ്കോ: റഷ്യൻ വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്. 28 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് കാണാതായത്. വിവിധ ന്യൂസ് ഏജൻസികൾ വിമാനവുമായുള്ള ആശയവിനിമയം ഇല്ലാതായതായി അധികൃതർ പറഞ്ഞെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എഎൻ-26 എന്ന യാത്രാവിമാനമാണ് കാണാതായത്. കിഴക്കൻ റഷ്യയിലെ പെട്രോപാവ്‌ളോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് പലാനയിലേക്ക് പോയ വിമാനമാണ് കാണാതായത്. ടാസ് ഏജൻസിയാണ് വിമാനം കടലിൽ പതിച്ചിട്ടുണ്ടാകാമെന്നു റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാരിൽ കുട്ടികളും ഉണ്ട്. കൂടാതെ പലാനയ്ക്കടുത്തുള്ള കൽക്കരി ഖനിയിൽ തകർന്നു വീണതാകാമെന്നും പറയുന്നുണ്ട്. വിമാനം കണ്ടുപിടിക്കാനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടു ഹെലികോപ്ടറിലാണ് യാത്രക്കാരെ രക്ഷിക്കുന്നതിന് തെരച്ചിൽ നടക്കുന്നത്.