ആവേശം വിതറി മലപ്പുറം മീനാര്‍കുഴിയില്‍ പഴയകാല താരങ്ങളുടെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്

Keralam Local News Sports

മലപ്പുറം: ആവേശം നിറച്ച് മലപ്പുറം മീനാര്‍കുഴിയില്‍ പഴയകാല താരങ്ങളുടെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു. ‘തിരികെ കളിക്കളത്തിലേക്ക്’ എന്ന പേരില്‍ വലിയാട് വാസ്‌കോ ഡി ഗാമ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 35 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിയത്.

പഴയ കാല ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വീണ്ടുമൊരു ടൂര്‍ണ്ണമെന്റ് അനുഭവം നല്‍കുക, പ്രായ ഭേതമന്യേയുള്ള കായിക മത്സരങ്ങള്‍ക് പ്രചാരണം നല്‍കുക, എന്നീ ലക്ഷ്യത്തോടെ ഇത്തരമൊരു മത്സരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മീനാര്‍കുഴി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14 ടീമുകളാണ് പങ്കെടുക്കുന്നത്.

പഴയകാലത്തെ നാട്ടില്‍ സജീമായ ഫുട്‌ബോള്‍ കളിച്ചിരുന്നവരും, ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലേക്കു വിദേശത്തേക്കുപോയവരും, ഫുട്‌ബോള്‍ പാടെ നിര്‍ത്തിയവരുമാണ് കൂടുതലായും മത്സരത്തിന്റെ ഭാഗമായത്. പഴയ തങ്ങളുടെ കളിക്കാരുടെ മത്സരം കാണാന്‍ കോഡൂര്‍ പഞ്ചായത്തില്‍നിന്നും പുറത്തുനിന്നും നിരവധി കായിക പ്രേമികള്‍ എത്തിയിരുന്നു.

കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് റാബിയ ചോലക്കല്‍ ഉല്‍ഘടനം ചെയ്തു, വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ മെമ്പര്‍മാരായ പാന്തൊടി കുട്ടിപ്പ മുംതാസ് വില്ലന്‍, ക്ലബ് ഭാരവാഹികളായ മര്‍സൂഖ് കടമ്പോട്ട് ഷഫീര്‍ വികെ ഫാസില്‍ സി റാഷിദ് വില്ലന്‍ എന്നിവര്‍ സംസാരിച്ചു