പെഗാസസ് കേസ് വീണ്ടും കോടതിയിൽ

Crime India News

വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിടുമോ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് ഇന്നറിയാം.

പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാൻ പ്രത്യേകം വിദഗ്ധരുൾപ്പെടുന്ന സമിതിയെ നിയോഗിക്കാമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല.

ഫോൺ ചോർത്തൽ വിവാദത്തിൽ സമഗ്ര ഉത്തരവ് പുറത്തിറക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ നൽകിയ സൂചന. കേന്ദ്ര സർക്കാർ ഇന്ന് സമർപ്പിക്കുന്ന പുതിയ സത്യവാങ്മൂലം കൂടി കണക്കിലെടുത്താണ് സമഗ്ര ഉത്തരവ് പുറത്തിറക്കുക.പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന മാധ്യമങ്ങളുടെ കണ്ടെത്തൽ സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹർജികളാണ് കോടതി പരിഗണിക്കുക.