കശ്മീരിലെ മേഘസ്ഫോടനത്തിൽ ഏഴു മരണം

India News

ശ്രീനഗർ: ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനത്തിൽ ഏഴു പേര് മരിച്ചു. കശ്മീരിലെ കിഷ്‌വാറിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മുപ്പതോളം ആളുകളെ കാണാതായിട്ടുണ്ടെന്നും ഒരുപാട് വീടുകൾ തകർന്നുവെന്നുമാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലത്തെ സ്ഥിതി വിലയിരുത്തുകയും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻടിആർഎഫ് സംഘത്തെ സ്ഥലത്തേയ്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു. ദുരന്ത നിവാരണ സേനയും സൈന്യവും ദുരന്ത മേഖലയിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുകയാണ്.

ജമ്മു മേഖലയിൽ കുറച്ച് ദിവസങ്ങളായി അതീവ മഴയായിരുന്നു ഉണ്ടായിരുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് ജൂലൈ അവസാനം വരെയും മഴു തുടരുമെന്നാണ്. മാത്രമല്ല കാലാവസ്ഥ വിദഗ്‌ധർ ജലാശയങ്ങളുടെ അടുത്ത് കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകി. ഇതുപോലെ തന്നെ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ മഴയാണുള്ളത്.