കനത്ത മഴ; മംഗലാപുരം ഗോവ ട്രെയിൻ പാളംതെറ്റി

India News

കനത്ത മഴയിൽ മംഗലാപുരത്തു നിന്നു ഗോവയിലേക്ക് പുറപ്പെട്ട ട്രെയിൻ പാളം തെറ്റി. 0113ർ മംഗളുരു ജംഗ്ഷൻ – സി എസ് ടി ടെർമിനസ് എക്സ്പ്രസ്സ്‌ എന്ന സ്പെഷ്യൽ ട്രെയിൻ ആണ് പാളം തെറ്റിയതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തത്.

അപകടത്തിൽപ്പെട്ട കോച്ചിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി അവരെ സുരക്ഷിതമായി കുലേമിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വഷിഷ്ടി നദി മഴകാരണം നിറഞ്ഞുകവിഞ്ഞതിനാൽ മഡ്ഗാവ് – ലോണ്ട – മിറാജ് വഴിയായിരുന്നു ട്രെയിൻ പോയിരുന്നത്. ഇതിനിടെ ഗോവയ്ക്ക് അടുത്ത് ദൂദ്സാഗറിനും സോനാലിയത്തിനുമിടയിലാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയിലും മറ്റു അതിർത്തി സംസ്ഥാനങ്ങളിലും നല്ല മഴയാണ്. ഭീമ,കാവേരി, കബനി, തൂങ്കബദ്ര തുടങ്ങിയ പ്രധാന നദികളെല്ലാം കരകവിഞ്ഞിട്ടുണ്ട്. മഴക്കേടുതിയിൽ മൂന്നു മരണങ്ങൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ട്രെയിൻ സർവീസുകൾ ഇതിനോടകം നിർത്തിവെച്ചിരിക്കുകയാണ്.