ഗോവയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍

India News

ഗോവയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് നിയന്ത്രണം ശക്തമാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം..

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയിരിക്കണം. കൂടാതെ രണ്ട് വാക്‌സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് മാത്രമേ പ്രവേശന അനുമതി ഉള്ളൂ. പൂര്‍ണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും വേണമെന്ന് ഗോവന്‍ സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം. അത് തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തില്‍ ജൂലൈ 2ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗോവ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു ആവശ്യം. എന്നാല്‍ കൂടുതല്‍ സഞ്ചാരികളുടെ വരവോടെയാണ് പുതിയ നിയമം. ഓഗസ്റ്റ് 5 വരെയാണ് പുതിയ നിയമം.