ട്രെയിനുകൾക്കു പിന്നിലെ എക്‌സ് മാർക്കിന്റെ യാഥാർഥ്യം എന്ത്?

India News

അർത്ഥങ്ങൾ അറിയാതെ ഒരുപാട് ചിഹ്നങ്ങളും അടയാളങ്ങളും നാം ട്രെയിനുകളിൽ കാണാറുണ്ട്. അതിലൊന്നാണ് ട്രെയിനുകൾക്കു പിന്നിൽ എഴുതാറില്ല എക്‌സ് എന്ന ചിഹ്നം. പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാകാം പലരും അത് കാണാതെ പോയിട്ടുമുണ്ടാകാം.

ഇന്ത്യയിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ അവസാന ബോഗിയിലായിരിക്കും ഇത് കാണപ്പെടുന്നത്. വെള്ള അല്ലെങ്കിൽ മഞ്ഞ എന്ന നിറങ്ങൾ കൊണ്ടായിരിക്കും ഇത് എഴുതിയിട്ടുണ്ടാകുക. ക്രോസ് മാർക്കിനൊപ്പം അതിൽ എൽവി എന്നുകൂടി എഴുതിയിട്ടുള്ളത് ഇനി കാണുമ്പോൾ ശ്രദ്ധിച്ചു നോക്കാം. കറുപ്പ് കൊണ്ട് മഞ്ഞ നിരത്തിനെ ഹൈലൈറ്റ് ചെയ്തിട്ടുള്ള ഒരു ബോർഡാണിത്.

ട്രെയിനിന്റെ അവസാന ബോഗിയാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ഈ അക്ഷരത്തിനു താഴെയായി ഒരു ചുവന്ന ലൈറ്റും കാണാവുന്നതാണ്. ഇതൊരു അപകട സൂചകമായി ഒന്നാണ്. ഈ എക്‌സ് മാർക്കോടുകൂടിയ ബോഗി ട്രെയിനിൽ നിന്നും മാറ്റപ്പെട്ടാൽ അതിൽ ഒരു അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എക്‌സ് മാർക്കുള്ള ബോഗി കാണുന്നതിലൂടെയാണ് എല്ലാ കോച്ചുകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പച്ചക്കൊടി കാണിക്കാനൊരുങ്ങുന്ന ഗാർഡ് ഉറപ്പുവരുത്തുക.

രാത്രികളിൽ ഇത് തിരിച്ചക്കറിയുന്നതിനായി സഹായിക്കുന്നത് ആ ചുവന്ന വെളിച്ചമാണ്. അത്തരം പ്രതിഫലനങ്ങൾ ഇല്ലായെന്ന് കാണുകയാണെങ്കിൽ ട്രെയിനിന് കുഴപ്പമുള്ളതായി ജീവനക്കാർക്ക് തിരിച്ചറിയാൻ സാധിക്കും. ഇത് കൂടുതൽ അപകടങ്ങൾക്ക് ഇടവരുത്താതെയുമിരിക്കും.