ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക്ക് എസ്‍യുവി എത്താന്‍ ഒരുങ്ങുന്നു

Breaking News

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക്ക് എസ്‍യുവി എത്താന്‍ ഒരുങ്ങുന്നു. പ്രോലോ‌ഗ് എന്നാണ് ഹോണ്ട ആദ്യ ഓള്‍-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ടിരിക്കുന്നത്. വാഹനം 2024-ല്‍ വടക്കേ അമേരിക്കയിലാകും ആദ്യം വില്‍പ്പനയ്‌ക്കെത്തും.

പ്രോലോഗിനു പുറമേ 2024 ല്‍ കമ്ബനി മറ്റൊരു ഇലക്‌ട്രിക് എസ്‌യുവിയെ കൂടി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അക്കുര എന്നായിരിക്കും ഈ മോഡലിന്‍റെ പേര്.

‘പ്രോലോഗ്’ എന്ന പേര് ഹോണ്ടയെ സംബന്ധിച്ച് ഒരു പുതിയ വൈദ്യുതീകൃത യുഗത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. എസ്‌യുവികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഹോണ്ടയുടെ മുഖ്യ ലക്ഷ്യം. അതേസമയം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ളഭിക്കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും കമ്ബനിയുടെ മറ്റൊരു ലക്ഷ്യമാണ്.