അന്യസംസ്ഥാന തൊഴിലാളിയുടെ നാലു വയസ്സായ മകളെ പീഡിപ്പിച്ച ഒരാൾ മലപ്പുറം തിരൂരങ്ങാടിയിൽ പിടിയിൽ

Local News

തിരൂരങ്ങാടി: അന്യസംസ്ഥാന തൊഴിലാളിയുടെ നാലു വയസായ മകളെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്. മദ്ധ്യപ്രദേശ് സ്വദേശി തന്നെയാണ് പ്രതി. ഇയാൾക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി. പിന്നീട് കുട്ടി കരഞ്ഞുവരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീ‌ഡന വിവരമറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരമറിയിച്ചു. തേഞ്ഞിപ്പലം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസിന് കൈമാറി. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി.