ഓൺലൈൻ ഗെയിം: അമ്മയുടെ അക്കൗണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ മകൻ ചെലവാക്കി

India News

റായ്‌പൂർ: അമ്മയുടെ അക്കൗണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപയാണ് ഓൺലൈൻ ഗെയിമിന് വേണ്ടി പന്ത്രണ്ടുകാരനായ മകൻ ചെലവാക്കിയത്. 278 തവണയായി കുട്ടി അമ്മയുടെ അക്കൗണ്ടിൽ നിന്നും മാർച്ച് എട്ടിനും ജൂൺ പത്തിനുമിടയിലായി നടത്തിയിട്ടുണ്ട്. പണം നഷ്ടപെട്ടതറിഞ്ഞ ‘അമ്മ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തി അന്വേഷണം ചെന്നെത്തിയത് തന്റെ മകനിലും. പോലീസ്നെ അതിശയിപ്പിച്ചത് ഇത്രയധികം പണം കുട്ടി ചിലവഴിച്ചത് ഓൺലൈൻ ഗെയിമിൽ ആയുധങ്ങൾ വാങ്ങാൻ വേണ്ടിയായിരുന്നു എന്താണ്. എന്നാൽ ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ സാധാരണയായി ഒടിപി വരുന്നതാണ്. എന്നാൽ അങ്ങനെയൊന്നും താൻ കണ്ടില്ലെന്നും അമ്മ പരാതിയിൽ വ്യക്തമാക്കി. പണം നഷ്ടപ്പെട്ടതായി ജൂൺ 25 നാണ് ഇവർ അറിയുന്നത്. ഓൺലൈൻ തട്ടിപ്പാണെന്നു കരുതിയെങ്കിലും അന്വേഷണത്തിൽ തന്റെ അക്കൗണ്ടിൽ നിന്നുതന്നെയാണ് പണമിടപാട് നടന്നതെന്ന് പൊളിച്ച അറിയിച്ചു.

സംഭവം സത്യമാണെന്നും താൻ ഓൺലൈൻ ഗെയിമിൽ പുതിയ ഫീച്ചറുകൾ വാങ്ങി ആയുധങ്ങൾ അപ്ഗ്രേഡ് ചെയ്യാനാണ് പണം ഉപയോഗിച്ചതെന്നും കുട്ടി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടു കുട്ടികൾ കൂടി ഈ കുട്ടിയോടൊപ്പം ഓൺലൈൻ ഗെയിം കളിക്കുന്നതാണ് പോലീസിന് അറിവ് കിട്ടി. ഇതുപോലെ അവരിൽ നിന്നും പണം നഷ്ടമായിട്ടുണ്ടോ എന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ്.