മാതാപിതാക്കളെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാൻ കവർച്ച നടത്തി 18 കാരൻ

India News

മുംബൈ: രണ്ടു യുവാക്കളെ മഹാരാഷ്ട്രയിൽ ബാങ്ക് കൊള്ളയടിച്ചതിനു പോലീസ് പിടികൂടി. കവർച്ചയുടെ പിന്നിലെ കാരണം മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി. ഇതിനു വേണ്ടിയാണ് അവർ കവർച്ച നടത്തിയതെന്ന് പോലീസ് അറിയിച്ചു.

വളരെ വിദഗ്‌ധമായാണ് രാജസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് പിടിച്ചത്. സംഭവം നടന്നത് നാഗ്‌പൂർ ഇന്ദിരാഗാന്ധി നഗർ ബാരനൽ സ്ക്വയറിലാണ്. അവിടത്തെ സഹകരണ ബാങ്കിൽ നിന്നും 4.78 ലക്ഷം രൂപയുടെ കവർച്ചയാണ് നടത്തിയത്. 18 കാരനായ അജയ് ബഞ്ചാരയും സഹായി പ്രതീപ് താക്കൂറും കൂടിയാണ് കവർച്ച നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയ്ക്ക് 50000 രൂപയുടെ സ്വർണാപരണങ്ങളും അച്ഛന് 40000 രൂപയുടെ സെക്കൻഡ് ഹാൻഡ് കാറും അടങ്ങുന്ന ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് അജയ് ബഞ്ചാര മാതാപിതാക്കൾക്ക് കൊടുത്തതെന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല ഈ പണം കൊണ്ട് അവർ വിലകൂടിയ ഫോണുകൾ വാങ്ങുകയും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി രാജസ്ഥാനിലേക്ക് കടക്കുമ്പോഴാണ്‌ പോലീസ് ഇവരെ തന്ത്രപൂർവ്വം പിടികൂടുന്നത്.