അപ്പാനി ശരത്തിന്റെ വെബ്‌സീരിസ് ‘മോണിക്ക’ ഉടന്‍ പ്രേക്ഷകരിലേക്ക്

Entertainment News

അങ്കമാലി ഡയറീസ് ചിത്രത്തിലൂടെ എത്തിയ അപ്പാനി രവി എന്ന അപ്പാനി ശരത്തിനെ ആരും മറന്നു കാണില്ല. ഒറ്റ ചിത്രത്തിലൂടെ ജനമനസ്സുകളില്‍ സ്ഥാനം നേടിയ ശരത്ത് ഇനി സ്വന്തം വെബ്‌സീരിസുമായി എത്തുന്നു. ശരത്തിന്റെ കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന വെബസീരിസിന് പേര് നല്‍കിയിരിക്കുന്നത് മോണിക്ക എന്നാണ്. ജീവിതത്തിലെ നായികയായ രേഷ്മതന്നെയാണ് കഥയിലും നായികയായി എത്തുക.

തമാശയാണ് കഥയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറയുന്നു. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനും കഴിയുന്ന ചില ജീവിസമുഹൂര്‍ത്തങ്ങളുടെ സാക്ഷ്യം വഹിക്കല്‍ കൂടിയാണ് മോണിക്ക. ഗൗരവമേറിയ വിഷയങ്ങള്‍ കഥയിലുണെങ്കിലും തമാശരൂപേണയാണ് അവതരിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ചിത്രീകരിച്ച മോണിക്കയുടെ പൂര്‍ത്തീകരണ വിജയം ഒരു കൂട്ടായിമയുടേതാണെന്നു ശരത്ത് പറയുന്നു.

സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്‌ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ ജോണ്‍സ്, ഗാനരചന- ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്) എന്നിവരാണ്. രചന, സംവിധാനം- ശരത്ത് അപ്പാനി, നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില.