ബിയർ വൈനോട് കൂടി ഇന്നുമുതൽ ബാറുകൾ തുറക്കും

Keralam News

സംസ്ഥാനത്ത് ബാറുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. പാർസലായി ബിയറും വൈനും മാത്രമായിരിക്കും ബാറുകളിൽ നിന്നും കിട്ടുക. മറ്റു മാധ്യങ്ങൾ കൊടുക്കാൻ അനുമതിയില്ല. വെയർഹൗസ് മാർജിൻ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഉടമകൾ കുറച്ച് ദിവസമായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോർപറേഷനാണ് ഇവർക്ക് നൽകിയ വെയർഹൗസ് മാർജിൻ വർധിപ്പിച്ചത്.

പക്ഷെ ബിയർ വൈൻ എന്നിവയുടെ വെയർഹൗസ് മാർജിനിൽ വർധനവ് ഉണ്ടായിരുന്നില്ല. കൂടാതെ ഇവയുടെ സമയപരിധി അവസാനിക്കുകയുമാണ്. അങ്ങനെ സംഭവിച്ചാൽ ഇവ രണ്ടും ഉപയോഗിക്കാൻ പറ്റാതെയാവും. പുതിയ തീരുമാനത്തിലേക് ബാർ ഉടമകളെ എത്തിക്കാൻ കാരണമായത് ഇതാണ്. പുതിയ സ്റ്റോക്ക് എടുക്കും പക്ഷെ മത്ത് മാധ്യങ്ങൾ നൽകില്ല.