വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി വളാഞ്ചേരിയിൽ അറസ്റ്റിലായി

Crime News

വളാഞ്ചേരി: വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി വളാഞ്ചേരിയിൽ അറസ്റ്റിലായി.
7.5 ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ (30) കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായിത്.വളാഞ്ചേരി കാവുംപുറം അമ്പലപറമ്പിൽ വെച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ സാദിക്കും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എസ്.ജി.സുനിൽ.എസ്, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇന്ദുദാസ്, ഡ്രൈവർ ഗണേശൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുറ്റിപ്പുറം റെയിഞ്ചിലെ മദ്യം, മയക്കുമരുന്ന് വില്പന സംബന്ധിച്ച പരാതികൾ അറിയിക്കാം -0494 260 9350,9400069651.