സംസ്ഥാനത്തേക്ക് ചോക്ലേറ്റുമായി വന്ന കണ്ടെയ്നര്‍ ലോറി വയനാട് ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു

Local News

കല്‍പ്പറ്റ : സംസ്ഥാനത്തേക്ക് ചോക്ലേറ്റുമായി വന്ന കണ്ടെയ്നര്‍ ലോറി വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം മറിഞ്ഞു . ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്​ താമരശ്ശേരി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചോക്ലേറ്റ് കയറ്റി വന്ന കണ്ടെയ്​നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.

ഈയിടെയായി വയനാട് ചുരത്തില്‍ അപകടങ്ങള്‍ സ്ഥിരമാണ്