ഡൽഹി ഹൈക്കോടതിയുടെ തിരിച്ചടി ഏറ്റുവാങ്ങി ഫേസ്ബുക്കും വാട്‌സ്ആപ്പും

India News

ഡൽഹി ഹൈക്കോടതിയുടെ തിരിച്ചടി ഏറ്റുവാങ്ങി ഫേസ്ബുക്കും വാട്‌സ്ആപ്പും. പുതിയ സ്വകാര്യതാ നയത്തിൽ അന്വേഷണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ നൽകിയില്ല. ഈ നടപടികൾക്ക് ഉത്തരവിട്ടത് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. ഇതിനു സ്റ്റേ നൽകണമെന്ന് വാട്സ്ആപ്പും ഫേസ്ബുക്കും ഉന്നയിച്ച ആവശ്യമാണ് കോടതി തള്ളി കളഞ്ഞത്.

സിജിഐ ഡയറക്ടര്‍ ജനറല്‍ നയത്തെ സംബന്ധിച്ച് വിവരങ്ങൾ കൊടുക്കാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വാട്‌സ്ആപ്പിന് സിജിഐ ഡയറക്ടര്‍ ജനറല്‍ അയച്ച നോട്ടീസ് സ്റ്റേ ചെയ്യാൻ പറ്റില്ലെന്ന് കോടതി അറിയിച്ചു.

നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സിജിഐ ഡയറക്ടര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്‌സ്ആപ്പിന് നല്‍കിയ നോട്ടിസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫേസ്ബുക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കൈമാറുന്നതിൽ സുതാര്യതയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അന്വേഷണ നടപടിയിലേക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എത്തിയത്.

സ്വകാര്യതാ നയത്തെ സംബന്ധിച്ച കാര്യങ്ങൾ പങ്കുവെക്കണമെന്ന് പറഞ്ഞ് ജൂൺ നാലിന് വാട്സ്ആപ്പിന് അയച്ച നോട്ടീസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഫേസ്ബുക്കും വാട്സ്ആപ്പും. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് നോട്ടീസ് സ്റ്റേ ചെയ്യാൻ കഴിയില്ലെന്നാണ് സ്റ്റിസ് അനുപ് ജയ്റാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. ജൂലൈ ഒൻപതിന് ഫേസ്ബുക്കും വാട്സ്ആപ്പും കൊടുത്ത ഹർജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.