സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി

Health Keralam News

സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സയെ സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന ഉത്തരവിനെ എതിർത്ത് ഹൈക്കോടതി.സ്വകാര്യ ആശുപത്രികൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നതിനുള്ള സന്ദർഭം ഒരുക്കിയതിനെ വിമർശിക്കുകയാണ് ഹൈക്കോടതി.

മുറി വാടകയെ ബന്ധപ്പെട്ട് തിരുത്തിയ ഉത്തരവ് നടപ്പിലാക്കാൻ പറ്റില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചെറിയ ഇളവുകൾ ആകാം. പക്ഷെ എല്ലാം സ്വകാര്യ ആശുപത്രികളുടെ താല്പര്യത്തിനു വിടുന്ന വ്യവസ്ഥയെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിന് ഒരാഴ്ചത്തെ സമയമാണ് തെറ്റുകൾ തിരുത്തി റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നൽകിയിരിക്കുന്നത്.