ഈശോയ്ക്ക് പ്രദർശനാനുമതി നൽകരുത്; ഹർജി കോടതി തള്ളി

Entertainment Keralam News Religion

കൊച്ചി : നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്ക്ക് പ്രദർശിപ്പിക്കാനുള്ള അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ സമർപ്പിച്ച ഹര്ജി തള്ളി. ദൈവത്തിനെ പേര് ഒരു സിനിമയക്കിട്ടെന്ന് വെച്ച് അതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിശദീകരണം.

സിനിമയുടെ ഈശോ എന്ന പേര് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ചു ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയ്ക്ക് യാതൊരു തരത്തിലുമുള്ള നിലനില്‍പ്പില്ലെന്നാണ് കോടതി പറഞ്ഞത്.

സിനിമയുടെ പേരിനെതിരെയായായി ഒരു പാട് പേര് ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സിനിമ മതേതര സ്വഭാവമുള്ള ഈ കാലഘട്ടത്തിലെ കാലാരൂപമാണെന്നും സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യമായ വിവാദം സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷനും പ്രതികരിച്ചിട്ടുണ്ട്.

ഇതിനു മുൻപും നിരവധി മതപ്രഭാഷകരും സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖരും സിനിമയുടെ പേരിനെതിരായി അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.