കേരളം ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി ദില്ലിയിലെ സോഫ്റ്റ്‍വെയർ കമ്പിനിയിലെ ജീവനക്കാരൻ

Crime Keralam News

തിരുവനന്തപുരം: ദില്ലി സ്വദേശിയായ സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാരനാണ് കേരള ബാങ്ക് എടിഎം തട്ടിപ്പിന്റെ സൂത്രധാരനെന്ന് പ്രതികളുടെ മൊഴി. ബാങ്കിന്റെ എടിഎം സോഫ്റ്റ്‍വെയർ നിർമ്മിച്ച കമ്പനിയിൽ നിന്നാണ് തട്ടിപ്പിനാവശ്യമായ വിവരങ്ങൾ ചോർത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

ബാങ്ക് ഓഫ് ബറോഡയുടെ പേരിൽ വ്യാജമായി നിർമ്മിച്ച എടിഎം കാർഡുപയോഗിച്ച് ബാങ്കിൽ നിന്നും പണം തട്ടിയെടുത്ത മൂന്നു പേരെ സൈബർ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരിൽ നിന്നാണ് പദ്ധതിയുടെ പ്രധാന സൂത്രധാരനെകുറിച്ച് പോലീസ് അറിഞ്ഞത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് നജീബ്, അബ്ദുൾ സമദാനി, ന്യൂമാൻ അഹമ്മദ് എന്നിവരായിരുന്നു പോലീസ് പിടിയിലായത്.

വേറൊരു ബാങ്കിന്റെ എടിഎമ്മും പാസ്വേർഡും വഴി പണം പിൻവലിക്കുമ്പോൾ അക്കൗണ്ടുടമയുടെ കയ്യിൽ നിന്നും പങ്ക് നഷ്ട്പ്പെടാതെ ബാങ്കിൽ നിന്നും മാത്രം പണം പോകുന്നത്. അതിനാൽ തന്നെ എടിഎംമിന്റെ സോഫ്റ്റ്‍വെയർ തകരാറിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. രഹസ്യ പാസവേർഡുകള്‍ ചോർത്തിയാണ് പണം തട്ടുന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം.

പലയിടത്തായുള്ള കേരളം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും രണ്ടേ മുക്കൽ ലക്ഷമാണ് ഇവർ തട്ടിയെടുത്തിരിക്കുന്നത്. ഇതിനിടെ എടിഎം മെഷീനുകളിൽ ഇവിഎം ഉപയോഗിക്കാനുള്ള ആർബിഐ നിർദ്ദേശം ബാങ്ക് നടപ്പിലാക്കാത്തതും തട്ടിപ്പിന് കാരണമായിട്ടുണ്ട്. ഇത്രയും പ്രശ്ങ്ങൾ ഉണ്ടായിട്ടും ഔദ്യോഗികമായ വിശദീകരണം കേരളം ബാങ്കിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.