സര്‍ക്കാര്‍ ശബളം നല്‍കുമ്പോള്‍ സര്‍ക്കാര്‍ നയവും അംഗീകരിക്കണം: സുപ്രീം കോടതി

Education Keralam News

സര്‍ക്കാരിന്റെ നയം അംഗീകരിക്കാന്‍ കഴിയാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്ക് ജോലി സംവരണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍ ശബളം നല്‍കുമ്പോള്‍ സര്‍ക്കാര്‍ നയവും അംഗീകരിക്കണമെന്നും സുപ്രീം കോടതി.

ജോലി സംവരണ നയവുമായി ബന്ധപ്പെട്ട് എന്‍എസ്എസും കാത്തലിക് സ്‌കൂള്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യവുമാണ് കോടതിയെ സമീപിച്ചത്. ഭിന്ന ശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്നും അല്ലായെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി.