ഷൂസിലും പഴ്സിലും ബാഗിലുമായികൊക്കെയ്നും ഹെറോയിനുംകരിപ്പൂരില്‍ പിടിയിലായ 44 കോടിയുടെലഹരിക്കടത്തുകാരന്റെ കഥ..

Crime Local News

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. യുപി മുസര്‍ഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇന്ന് രാവിലെയാണ് ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയില്‍ രാജീവ് കുമാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഷൂസിലും പഴ്സിലും ബാഗിലുമാണ് കൊക്കെയ്നും ഹെറോയിനും ഇയാള്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്.
നെയ്റോബിയില്‍ നിന്നും കരിപ്പൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ എത്തിയത്. ഡി ആര്‍ ഐ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാല്‍ കിലോ ഹെറോയ്നുമാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം, കോഴിക്കോട് ഭാഗത്ത് വില്‍പ്പന നടത്താനായാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങാന്‍ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങള്‍ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതര്‍ പരിശോധിക്കുകയാണ്.