കാലിക്കറ്റ് സര്‍വകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രോളില്‍ വ്യാപകമായ ക്രമക്കേടുകളാണ് എസ്.എഫ്.ഐക്ക് വേണ്ടി സര്‍വകലാശാല നടത്തിയിരിക്കുന്നതെന്ന് എം.എസ്.എഫ്

Breaking Keralam Local News Politics

മലപ്പുറം: സര്‍വകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രോളില്‍ വ്യാപകമായ ക്രമക്കേടുകളാണ് എസ്.എഫ്.ഐക്ക് വേണ്ടി സര്‍വകലാശാല നടത്തിയിരിക്കുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുടെ യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരെ എം.എസ്.എഫ് സമരത്തിലായിരുന്നു. തെരഞ്ഞെടുപ്പ് നടത്താതെ ദുരൂഹമായി നീട്ടിക്കൊണ്ട് പോകുന്ന സര്‍വകലാശാലയുടെ നടപടിയെ തിരുത്തിക്കാനും എം.എസ്.എഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍വകലാശാല പുറത്ത് വിട്ട പ്രൈമറി ഇലക്ട്രോളില്‍ വ്യാപകമായ ക്രമക്കേടുകളാണ് എസ്.എഫ്.ഐക്ക് വേണ്ടി സര്‍വകലാശാല നടത്തിയിരിക്കുന്നത്. സര്‍വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 16യു.യു.സിമാരെ അന്യായമായി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട് എന്ന് മാത്രമല്ല ഇലക്ഷന്‍ നടക്കാത്ത ക്യാമ്പസുകളില്‍ നിന്ന് 10 യു.യു.സിമാരെ എസ്.എഫ്. ഐയുടെ പേരില്‍ ലിസ്റ്റില്‍ തിരുകിക്കയറ്റിയിട്ടുമുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പതിനാറ് യു. യു.സിമാരെ ഒഴിവാക്കിയത് എന്ന ചോദ്യത്തിന് സര്‍വകലാശാലക്ക് ഉത്തരമില്ല. എന്നാല്‍ ഈ പതിനാറ് യു.യു സിമാരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഏക പരാതിയുടെ പുറത്താണ് ഒഴിവാക്കിട്ടുള്ളത് എന്നത് വ്യക്തമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ ലറ്റര്‍ ഹെഡിലാണ് പരാതി നല്‍കീട്ടുള്ളത്. എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വ്യാജമാണ് എന്ന് അതിന്റെ ഭാഷയും ഉള്ളടക്കവും തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അടക്കം പരിശോധിക്കുകയും പരാതി വ്യാജമാണെന്ന് കണ്ടെത്തി, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ മുഴുവന്‍ പാലിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡീന്‍ ഓഫീസ് തള്ളിയ പരാതിയാണിത്. എന്നാല്‍ അതേ പരാതിയെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മൂന്ന് സി.പി.എം അധ്യാപകരെ ഉപസമിതിയായി രൂപീകരിച്ച് , ഏകപക്ഷീയമായ അന്വേഷണം നടത്തുകയോ, അന്വേഷണം നടത്താതിരിക്കുകയോ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 16 യു.യു.സിമാരെ ഇലക്ട്രോളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

സര്‍വകലാശാല പുറത്ത് വിട്ട ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട യു.യു.സി മാരെല്ലാം ക്യാമ്പസുകളില്‍ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. സര്‍വകലാശാലയുടെ ഏതെങ്കിലും ക്യാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.യു.സിമാര്‍ക്കെതിരെ പരാതികളുണ്ടെങ്കില്‍ അതേ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പരിതി നല്‍കേണ്ടത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനം പോലും നിലവില്‍ നടതാത്ത പി.എം ആര്‍ഷോ എന്ന എസ്.എഫ്.ഐ നേതാവിന്റെ പരാതിയാണ് സര്‍വകലാശാലക്ക് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് ബൈലോയില്‍ പറയുന്നത് പ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വകലാശാലയില്‍ പരിതി ലഭിക്കുന്നത് മാത്രമേ സര്‍വകലാശാലക്ക് സ്വീകരിക്കാനും പരിശോധന നടത്താനും കഴിയൂ. എന്നാല്‍ എസ്.എഫ്. ഐ നേതാവ് കള്ള പരാതി നല്‍കി എന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് ബൈലൊ പറയുന്ന സമയപരിധിക്ക് ശേഷമാണ് സര്‍വകലാശാലക്ക് പരാതി ലഭിക്കുന്നത്. സമയ പരിധി കഴിഞ്ഞിട്ടും സര്‍വകലാശാല പരാതി എന്തിന് സ്വീകരിച്ചു എന്നതിന് സര്‍വകലാശാലക്ക് ഉത്തരമില്ല. അന്യായമായ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് വേണ്ടി എം.എസ്.എഫ് പുതിയ സമരപോരാട്ടം ആരംഭിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് : പി.കെ നവാസ്, ജന: സെക്രട്ടറി : സി.കെ നജാഫ്, ട്രഷറര്‍ : അഷ്ഹര്‍ പെരുമുക്ക്,
വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു