ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 29കാരന്‍ മരിച്ചു

Local News

മലപ്പുറം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 29കാരന്‍ മരിച്ചു.
മലപ്പുറം മൂന്നിയൂര്‍ ദേശീയപാതയില്‍ വെളിമുക്ക് പാലക്കലില്‍ ബൈക്കും ലോറിയും അപകടത്തില്‍പ്പെട്ട് യുവാവ് മരണപെട്ടു, താനാളൂര്‍ പാണ്ട്യാട്ട് തലാപ്പില്‍ ഹസ്സന്റെ മകന്‍ അനീഷ്‌കര്‍ എന്ന അനസ്(29) ആണ് മരണപെട്ടത്, ഇന്നു രാവിലെ ഓടെയാണ് അപകടം സംഭവിച്ചത്, താനാളൂരില്‍ നിന്നും കോഴിക്കോട് മത്സ്യ മാര്‍ക്കറ്റിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു അനസ് ,ഒരേ ദിശയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. മാതാവ് താഹിറ, ഭാര്യ ഷഹ്ന ഷെറിന്‍,മകന്‍ അബു ഔഫ്,സഹോദരങ്ങള്‍ റംഷീദ,ബിന്‍സി, അര്‍ഷാദ്,ഷെമീല്‍. എസ് ഡി പി ഐ താനാളൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ അംഗമായിരുന്നു മരണപെട്ട അനസ്.