വിൽപ്പനക്കായി സൂക്ഷിച്ച 48 പാക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Crime Local News

എടക്കര: വിൽപ്പനക്കായി സൂക്ഷിച്ച 48 പാക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വിൽപ്പനക്കായി ചെറു പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ എടക്കര പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. എടക്കര മുണ്ട സ്വദേശി പൊറ്റയിൽ ഷറഫുദ്ദീൻ (26) എന്ന പെട്ടി ഷറഫുവാണ് അറസ്റ്റിലായത്.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം 5.30 മണിയോടെ എടക്കര കാറ്റാടി പാലത്തിനു സമീപം നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 48 പാക്കറ്റ് കഞ്ചാവും, കണ്ടെടുത്തു. ഒരു പാക്കറ്റിന് 500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. മുമ്പും കഞ്ചാവ് കേസ്സിൽ ഉൾപ്പെട്ടയാളാണ് പ്രതി.