വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതിപിടിയിൽ

Crime Local News

കൊണ്ടോട്ടി : വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതിപിടിയിൽ. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി നൽകി പീഡിപ്പിച്ച യുവാവിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ ( 36 ) ആണ് പിടിയിലായത്. കഴിഞ്ഞ മാസം പ്രതി പ്രായ പൂർത്തിയാകാത്ത 3 കുട്ടികളെ കോഴിക്കോട് ബീച്ച് കാണിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തുടർന്ന് കോഴിക്കോടുള്ള ഇയാളുടെ റൂമിൽ കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി തുടർന്നു . പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾ ഇത്തരത്തിൽ കൂടുതൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് ന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ് ഐ ഫദിൽ റഹ്മാൻ, കൊണ്ടോട്ടി ഡാൻസഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്