മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പിച്ച് മത്സ്യത്തൊഴിലാളിയെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി മ​ര്‍​ദി​ച്ചു

Crime India News

മം​ഗ​ളൂ​രു: മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി​യി​ട്ട് മ​ര്‍​ദി​ച്ചു. മം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം നടന്നത്. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വൈ​ല ഷീ​നു​വി​നാ​ണ് ഒപ്പമുണ്ടായിരുന്നവരുടെ മ​ര്‍​ദ​ന​മേ​റ്റ​ത്.

ബോ​ട്ടി​ലെ ക്രെ​യി​നി​ൽ ഷീ​നു​വി​നെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി​യിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.