ബാലികയെ രാത്രി വീട്ടില്‍ നിന്നുംകൊണ്ടുപോയി പീഡനം : യുവാവിന് ജാമ്യമില്ല

Crime Local News

മഞ്ചേരി : അര്‍ദ്ധരാത്രി വീട്ടിലെത്തി പതിനഞ്ചുകാരിയെ ബൈക്കില്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ 21കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മലപ്പുറം എന്‍ കെ പടി വെസ്റ്റ് കോഡൂര്‍ കടക്കാടന്‍ ഫഹദ് (21)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2023 ജനുവരി എട്ടിന് രാത്രി 12 മണിക്ക് പരാതിക്കാരിയുടെ വീട്ടില്‍ ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ തിരൂര്‍ ബീച്ചിലും കൊളായിയിലും കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം പുലര്‍ച്ചെ വീട്ടില്‍ തിരിച്ചു കൊണ്ടാക്കിയെന്നാണ് കേസ്. ജനുവരി നാലിനും രാത്രി 12 മണിക്ക് പ്രതി കുട്ടിയെ വീട്ടില്‍ നിന്നും കൊണ്ടു പോയതായും പരാതിയിലുണ്ട്. പരാതിയെ തുടര്‍ന്ന് ജനുവരി 27ന് മലപ്പുറം വനിതാസെല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി