കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി

Crime Keralam News

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ദുബായിൽ നിന്നും കണ്ണൂരെത്തിയ ചെറുതാഴം സ്വദേശി ഷിഹാബിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപയോളം വിലമതിക്കുന്ന 300 ഗ്രാമിലേറെ സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

സ്വർണ്ണം കടത്താൻ പുതിയ വിദ്യ ഉപയോഗിച്ച യുവാവിന് അധികൃതരുടെ കണ്ണ് വെട്ടിക്കാനായില്ല. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച മഞ്ഞ നിറത്തിലുള്ള പാന്റിൽ പെയിന്റ് എന്ന രീതിയിൽ പൂശിയ സ്വർണ്ണമാണ് വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്. കുഴമ്പു രൂപത്തിലാക്കിയ സ്വർണ്ണം തുണി കൊണ്ട് മറച്ച രീതിയിലായിരുന്നു.