കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരുക്കേറ്റ യുവാവ് മരിച്ചു

പെരിന്തൽമണ്ണ: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരുക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീൻ ( 32 ) ആണ് മരിച്ചത്. പ്രദേശവാസിയായ സെയ്‌ലവിയെ നിസാമുദ്ദീൻകുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തിയത്. കീഴ്പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ദീന് പരുക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഞാറാഴ്ച്ച രാത്രിയോടെയാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് മരണപ്പെട്ട നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ […]

Continue Reading

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം

പട്ന : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹെലികോപ്റ്റർ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബേഗുസരായിയിൽ തിരഞ്ഞെടുപ്പു റാലിക്കു ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ഒരു വശത്തേക്ക് ചരിഞ്ഞു പറക്കാൻ തുടങ്ങി. തറയിൽ വന്നിടിക്കുമെന്നു തോന്നിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ പൈലറ്റ് അത്ഭുതകരമായി നിയന്ത്രണം വീണ്ടെടുത്തു പറന്നുയർന്നു. കഴിഞ്ഞയാഴ്ച ബംഗാളിലെ ഡാർജിലിങിൽ മോശം കാലാവസ്ഥ […]

Continue Reading

ശാന്തിഗിരി പ്രദാനം ചെയ്യുന്നത് ഗുരുവിൻ്റെ സ്നേഹം : സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി

തെയ്യാല: ശാന്തിഗിരി ആശ്രമം പ്രദാനം ചെയ്യുന്നത് ഗുരുവിൻ്റെ സ്നേഹമാണെന്ന് ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയാ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി .ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൻ്റെ 6-ാമത് പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി. കുടുംബത്തിന് നൻമ പകരുന്ന ആശയങ്ങളാണ് നവജ്യോതി ശ്രീ കരുണാകര ഗുരു ലോകത്തിന് നൽകിയതെന്ന് അദ്ദേഹം പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് ഇൻ-ചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഏരിയാ മാനേജർ പി.എം ചന്ദ്രശേഖരൻ […]

Continue Reading

സമസ്ത നേതാക്കൾക്കെതിരെ അപകീർത്തി: നിയമ നടപടിയിലേക്ക്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടങ്ങളുടെയും നേതാക്കൾക്കെതിരെ അപകീർത്തി വരുത്താൻ ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. സമസ്ത ജില്ലാ ആസ്ഥാനമായ സുന്നി മഹൽ കേന്ദ്രീകരിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായി പ്രവർത്തിക്കുന്ന ഹജ്ജ്-ഉംറ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ശുദ്ധ നുണ പ്രചരിപ്പിക്കുകയും ഇതുവഴി നേതാക്കളെ അപകീർത്തിപ്പെടുത്താനുമാണ് പോസ്റ്റർ പ്രചരിപ്പിച്ചവർ ലക്ഷ്യമാക്കിയത്. പ്രചരിപ്പിച്ചതിൻ്റെ വസ്തുത തെളിയിക്കുവാൻ പ്രതികൾ തയ്യാറാകുന്നില്ലെങ്കിൽ നഷ്ടപരിഹാരവും മാപ്പും ആവശ്യപ്പെട്ട് ഹൈകോടതി […]

Continue Reading

മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം രമേഷ് പിഷാരടിക്ക്…

മലപ്പുറം : അന്തരിച്ച കോൺഗ്രസ്സ് നേതാവും,മുൻ മലപ്പുറം ഡിസിസി പ്രസിഡൻ്റുമായിരുന്ന വി.വി പ്രകാശിൻ്റെഓർമ്മക്കായി ചർക്ക ഏർപ്പെടുത്തിയ സദ്ഭാവനാ പുരസ്കാരം ഈ വർഷം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ രമേഷ് പിഷാരടിക്ക് നൽകുമെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അറിയിച്ചു… ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഈ വർഷം മുതൽ ഇരുപത്തിഅയ്യായിരം രൂപയും പുരസ്കാരത്തോടൊപ്പം നൽകുന്നുണ്ട് എന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു… ചർക്ക സംഘടിപ്പിക്കുന്ന മൂന്നാമത് വി.വി പ്രകാശ് അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം കൈമാറും…ആദ്യ പുരസ്കാരം നജീബ് […]

Continue Reading

ബൂത്ത് തല കിയോസ്‌കുകള്‍ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും

മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചത് ആവേശമായി. മലപ്പുറം ,മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ ബൂത്ത് തല കിയോസ്‌കുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നൗഷാദ് മണ്ണിശ്ശേരിയും സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം പി മുഹമ്മദും തങ്ങളെ അനുഗമിച്ചു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ രാവിലെ മുതല്‍ […]

Continue Reading

തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്. ഭാര്യ:ഫാത്തിമ.മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് […]

Continue Reading

പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത്ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരിക്കള്‍ റോഡിലെ ചതുവൻ സൈദുഹാജി(70) യാണ് ലോറിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.പരപ്പനങ്ങാടി ബി.ഇ.എം എല്‍.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി സൈദുഹാജിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.തിരൂരങ്ങാടി താലൂക്ക് […]

Continue Reading

അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് […]

Continue Reading

‘ഗണ്ടി കുടുംബം’ എന്നുമുതലാ ‘ഗാന്ധി കുടുംബം’ ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;’ രാഹുലിനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ഇടത് എംഎല്‍എയുടെ […]

Continue Reading