പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Breaking Local News

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിനടുത്ത്
ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരിക്കള്‍ റോഡിലെ ചതുവൻ സൈദുഹാജി(70) യാണ് ലോറിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
പരപ്പനങ്ങാടി ബി.ഇ.എം എല്‍.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി സൈദുഹാജിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും
ഭാര്യ: റസിയ,മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന,
മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ