പരിതാപകരമായ അവസ്ഥയിൽ സ്റ്റാർ സിംഗർ വിജയി ജോബി ജോൺ

Keralam News

ഏവരുടെയും പ്രിയപ്പെട്ട ഗായകനായിരുന്നു ഐഡിയ സ്റ്റാർ സിംഗർ നാലാം സീസൺ വിജയി ജോബി ജോൺ. ഒരു കോടിയുടെ സമ്മാനം നേടിയ ആ ഗായകനെ കുറിച്ച് പിന്നീട് ഒരു വിവരവും തന്നെ മലയാളികൾക്ക് കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ അവസ്ഥ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ജോബി.

കോവിഡ് ബാധിതനായിരുന്നു ജോബി. എന്നാൽ ഇപ്പോൾ ആ കോവിഡ് ബാധ ശ്വാസകോശത്തെ ബാധിച്ചതായാണ് ജോബി വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. കോവിഡ് വന്നു പോയെങ്കിലും അതിന്റെ പോസ്റ്റ് സിംപ്റ്റൻസ് കാണിക്കുകയും തുടർന്ന് ന്യൂമോണിയ പിടിപെടുകയുമായിരുന്നു. വളരെയധികം ശ്രദ്ധിച്ചിട്ടുമാണ് തനിക്ക് ഈ അവസ്ഥ വന്നതെന്ന് ജോബി പറയുന്നു. ഇപ്പോൾ റിനയ് മെഡിസിറ്റിയിൽ അഡ്മിറ്റാണ്.

സ്റ്റാർ സിംഗർ വിട്ടിറങ്ങിയതിനു ശേഷം ജോബി അത്രത്തോളം സജീവമായിരുന്നില്ല. നല്ല പാട്ടുകൾ പാടാനോ പാടിതരാനോ അവസരം കിട്ടിയിരുന്നില്ലെന്നും അങ്ങനത്തെ ഒരു സോംഗ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇനി ആ വേദനയും കൊണ്ട് ലോകത്തോട് വിട പറയേണ്ടിവരുമോ എന്ന് കൂടി ചിന്തിച്ചിട്ടുണ്ടെന്നും ജോബി പറഞ്ഞു.