പ്രധാനമന്ത്രി ദിവസവും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നു; അധികജോലിക്ക് അധികംകൂലിയും വേണമെന്ന്സോഷ്യൽ മീഡിയ

പ്രധാനമന്ത്രി ദിവസവും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നു; അധികജോലിക്ക് അധികംകൂലിയും വേണമെന്ന്സോഷ്യൽ മീഡിയ വീഡിയോ കാണാം..

Continue Reading

ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി

അങ്ങാടിപ്പുറം: ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി. ഗോവയിൽ തുടങ്ങിയ 37-ാമത് ദേശീയ ഗെയിംസിൽ നിന്നും കേരളത്തിന് ആദ്യ മെഡൽ സമ്മാനിച്ച് പരിയാപുരംകാരൻ പി.എ.ജോസഫ് അംഗമായ പുരുഷ നെറ്റ്ബോൾ ടീം. ഫൈനലിൽ ഹരിയാനയോട് പൊരുതിത്തോറ്റ (സ്കോർ: 42-45) കേരളത്തിന് വെള്ളി മെഡൽ സ്വന്തമായി. നെറ്റ് ബോളിൽ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മികച്ച നേട്ടമാണിത്. 2015 ഗെയിംസിലെ വെങ്കലമായിരുന്നു ഇതിനു മുൻപുള്ള വലിയ നേട്ടം. ദേശീയ സീനിയർ ഫെഡറേഷൻ കപ്പ്, സീനിയർ സൗത്ത് സോൺ, […]

Continue Reading

യു എന്‍ പുരസ്‌ക്കാരം നേടി ധൊര്‍ദോ ഗ്രാമം

കോഴിക്കോട്: യു എന്‍ പുരസ്‌ക്കാരം നേടി ധൊര്‍ദോ ഗ്രാമം. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം ഗ്രാമപുരസ്‌ക്കാരം നേടി ഗുജറാത്തിലെ ധൊര്‍ദോ ഗ്രാമം. സാംസ്‌ക്കാരിക വൈവിധ്യംകൊണ്ടും പ്രകൃതി സൗന്ദര്യംകൊണ്ടും പ്രസിദ്ധമാണ് കച്ച് ജില്ലയിലെ ധൊര്‍ദോ. പ്രദേശത്തെ ഉപ്പുചതുപ്പിലെ റാണ്‍ ഉത്സവം ഏറെ പ്രശസ്തമാണ്. 27,454 ചതുരശ്ര കിലോ മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഥാര്‍ മരുഭൂമിയിലെ റാണ്‍ ഒഫ് കച്ചിന്റെ പ്രവേശന കവാടമാണ് ധൊര്‍ദൊ. ഉസ്ബക്കിസ്ഥാനിലെ ചരിത്രഭൂമിയായ സമര്‍കണ്ടില്‍വെച്ച് ഇന്ത്യന്‍ ടൂറിസം പ്രതിനിധികള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ധൊര്‍ദൊയെ കൂടാതെ […]

Continue Reading

മുസ്ലിം ലീഗ് ദേശീയ സമ്മേളനം നവംബർ 16 ന് ഡൽഹിയിൽ, 17 ന് ദേശീയ കൗൺസിൽ

മലപ്പുറം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവംബർ 16 ന് ന്യൂഡൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിൽ തീരുമാനിച്ചു.പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ദേശീയ സമ്മേളനം ഉജ്വല വിജയമാക്കാനുളള പ്രവർത്തനങ്ങൾക്ക് പി എ സി യോഗം രൂപം നൽകി. രാവിലെ 10.30 ന് ആരംഭിച്ച് 7 മണിക്കു സമാപിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ […]

Continue Reading

മഹ്‌സൂസിലൂടെ പ്രവാസികള്‍ഇന്ത്യയിലെത്തിച്ചത് 310 കോടി രൂപ

കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്‌സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാര്‍ നാട്ടിലെത്തിച്ചത്. 2 കോടി മുതല്‍ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങള്‍ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതുകൂടാതെ അതില്‍ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്. 102ാമത് നറുക്കെടുപ്പില്‍ 44 കോടി നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദലിപ്, 57ാമത്തെ നറുക്കെടുപ്പില്‍ തന്റെ ആദ്യ ശ്രമത്തില്‍ […]

Continue Reading

ഇനി 75രൂപയുടെ നാണയവും; പ്രധാനമന്ത്രി പുറത്തിറക്കും

ന്യൂഡല്‍ഹി: ഇനി 75രൂപയുടെ നാണയവും. പ്രധാനമന്ത്രി പുറത്തിറക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സ്മരണയ്ക്കായാണ് നാണയം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കുക. നാണയത്തിന്റെ ഒരുവശത്ത് ‘സത്യമേവ ജയതേ’ എന്ന വാക്കുകള്‍ ആലേഖനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രമുണ്ടാവും. ദേവനാഗരി ലിപിയിൽ ‘ഭാരത്’ എന്നും ഇംഗ്ലീഷില്‍ ഇന്ത്യയെന്നും ഇടത്തും വലത്തുമായി എഴുതിച്ചേര്‍ക്കും. നാണയത്തിന്റെ മറ്റൊരു വശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമുണ്ടാവും.സന്‍സദ് സങ്കുല്‍ […]

Continue Reading

എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്രാജ്യത്തിന് പുറത്തുനിന്നും സഹായം ലഭിക്കുന്നു

എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്രാജ്യത്തിന് പുറത്തുനിന്നും സഹായം ലഭിക്കുന്നു വീഡിയോ കാണാം..

Continue Reading

മലപ്പുറത്തെ 26കാരനായ സൈനികന്‍ലഡാക്കില്‍ മരിച്ചു.

മലപ്പുറം: മലപ്പുറത്തെ 26വയസ്സുകാരനായ സൈനികന്‍ ലഡാക്കില്‍ മരിച്ചു. കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന്‍ കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.നുഫൈല്‍ ജോലി ചെയ്യുന്ന മേഖലയില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചുമണിയോടെ നുഫൈലിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വീസില്‍ ശിപായിയായി ജോലി ചെയ്തു വരികയായിരുന്നു നുഫൈല്‍. അസം, മേഘാലയ […]

Continue Reading

താന്‍ നിരപരാധിയെന്ന് ഒളിവിലുള്ള മന്‍സൂറിന്റെ വെളിപ്പെടുത്തല്‍

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ ഡി.ആര്‍.ഐ തിരയുന്നത് മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി മന്‍സൂറിനെ. 1,476 കോടി രൂപയുടെ ലഹരിക്കടത്തില്‍ താന്‍ നിരപരാധിയെന്ന് ഒളിവില്‍ കഴിയുന്ന മന്‍സൂറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ച മുംബൈയില്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന മന്‍സൂര്‍ വീഡിയോകോളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് പട്ടേല്‍ എന്നയാള്‍ തന്റെ കണ്ടെയ്‌നറില്‍ അയച്ച പാഴ്‌സലിലായിരുന്നു ലഹരിയെന്നും ദക്ഷിണാഫ്രിക്കന്‍ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മന്‍സൂര്‍ പറഞ്ഞു. കേസില്‍ ിടിയിലായ […]

Continue Reading

വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ഹൈദരാബാദ് : രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 80കാരന് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ രാമസ്വാമി എന്നയാളാണ് മരിച്ചത്. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു. ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ് പ്രകാശ്. പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സർക്കാർ ഇലക്ടിക് വാഹനങ്ങൾ സജീവമായി […]

Continue Reading