ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി

India Local News Sports

അങ്ങാടിപ്പുറം: ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി. ഗോവയിൽ തുടങ്ങിയ 37-ാമത് ദേശീയ ഗെയിംസിൽ നിന്നും കേരളത്തിന് ആദ്യ മെഡൽ സമ്മാനിച്ച് പരിയാപുരംകാരൻ പി.എ.ജോസഫ് അംഗമായ പുരുഷ നെറ്റ്ബോൾ ടീം. ഫൈനലിൽ ഹരിയാനയോട് പൊരുതിത്തോറ്റ (സ്കോർ: 42-45) കേരളത്തിന് വെള്ളി മെഡൽ സ്വന്തമായി. നെറ്റ് ബോളിൽ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മികച്ച നേട്ടമാണിത്. 2015 ഗെയിംസിലെ വെങ്കലമായിരുന്നു ഇതിനു മുൻപുള്ള വലിയ നേട്ടം. ദേശീയ സീനിയർ ഫെഡറേഷൻ കപ്പ്, സീനിയർ സൗത്ത് സോൺ, ദേശീയ അന്തർ സർവകലാശാല നെറ്റ്ബോൾ തുടങ്ങി നിരവധി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൊയ്ത മിടുക്കനാണ് പി.എ.ജോസഫ്.
ഗോഡ്സൺ ബാബു കോച്ചും എസ്.നജ്മുദ്ദീൻ ടീം മാനേജരുമാണ്.
പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരമായ ഈ കായിക പ്രതിഭ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
പരിയാപുരം പാണംപറമ്പിൽ റെജിയുടെയും (ബിസിനസ്) ജെൻസിയുടെയും മകനായ പി.എ.ജോസഫ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നും ബിരുദ (ഗണിതം ) പഠനം