ഉത്തരാഖണ്ഡിൽമദ്രസ പൊളിച്ചതിൽ സംഘര്‍ഷം, 100 ലേറെ പേർക്ക് പരിക്ക്,പൊളിച്ചത് ഹൈക്കോടതി അന്തിമ വിധി നൽകാതെയൊ?

നൈനിറ്റാൾ: ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബൻഭൂൽപുരയിൽ “അനധികൃതമായി നിർമ്മിച്ച” മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി.സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി. മൊബൈൽ ഇന്റര്‍നെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണെന്നും മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ […]

Continue Reading

സമസ്ത പൊതുപരീക്ഷ ഫെബ്രുവരി 17,18,19 തിയ്യതികളില്‍:, ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്‌റസ പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 16,17 തിയ്യതികളില്‍ വിദേശങ്ങളിലും, 17,18,19 തിയ്യതികളില്‍ ഇന്ത്യയിലുമാണ് മദ്‌റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,762 മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറല്‍ സ്ട്രീമില്‍ 2,48,594 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്ട്രീമില്‍ 13,516 വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്‌കൂള്‍ കലണ്ടര്‍ […]

Continue Reading

ദേശീയ സിക്‌സസ് ഹോക്കി: സായി കൊല്ലം ജേതാക്കള്‍

കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇരുപത്തിരണ്ടാമത് ദേശീയ സിക്‌സസ് എ സൈഡ് ഹോക്കി ടൂര്‍ണമെന്റ് സമാപിച്ചു. പൂര്‍വ അധ്യാപകരായിരുന്ന പി.എന്‍. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, യു. ആലിക്കുട്ടി മാസ്റ്റര്‍ എന്നിവരുടെ സ്മരണയില്‍ സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആഥിതേയരായ ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) കൊല്ലം ജേതാക്കളായി.സായി ടീമിലെ അനീഷ് ബിന്‍സ് മികച്ച കളിക്കാരനായും റോഷനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു.സമാപനച്ചടങ്ങിന്റെ […]

Continue Reading

പി ജോതീന്ദ്രകുമാറിന് രാഷ്ട്രപതിയുടെ പുരസ്‌കാരം

മലപ്പുറം: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഇൻസ്‌പെക്ടർ പി. ജോതീന്ദ്രകുമാറിന് 2023 വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം. തിരൂർ, പെരിന്തൽമണ്ണ, എടക്കര, വഴിക്കടവ്, കരുവാരക്കുണ്ട്, വടക്കേക്കാട്, അന്തിക്കാട്, പാലക്കാട് സൗത്ത്, കണ്ണവം എന്നീ പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്‌പെകടറായി ജോലി ചെയ്തിട്ടുണ്ട്. 2015ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ, 2016ൽ സോഷ്യൽ പോലീസിങ്ങിനും 2020ൽ കുറ്റാന്വേഷണ മികവിനുമായി രണ്ടുതവണ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ, 2021ൽ ഓപ്പറേഷണൽ എക്‌സ്‌ലൻസ് ഡി.ജി.പിയുടെ കമന്റേഷൻ […]

Continue Reading

ദേശീയ സ്കൂൾ ഹോക്കി;സീനിയർ ടീമുകൾ പ്രീ ക്വാർട്ടറിൽ.

പഞ്ചാബ് : ജലന്ധറിൽ നടക്കുന്ന 65-ാമത് ദേശീയ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 ബോയ്സ്, ഗേൾസ് കേരള ടീമുകൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.കേരളാ ബോയ്സ് ടീം മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്, കർണാടക ടീമുകളോടും, ഗേൾസ് ടീം കർണാടക, ജമ്മു കാശ്മീർ ടീമുകളോടും മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.അനീഷ് മിൻസ്, സായിറാം, മുഹമ്മദ് കൈഫ് എന്നിവരുടെ മികച്ച പ്രകടനമാണ് ഗ്രൂപ്പ് ചാമ്പ്യൻമാരാവാൻ ടീമിനെ സഹായിച്ചത്.പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ആരംഭിക്കും.വിവിധ വിദ്യാലയങ്ങളിൽ […]

Continue Reading

അഖില കേരള മിക്സ് ബോകസിങ് ചാമ്പ്യന്‍ഷിപ്പില്‍ മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് ഉജ്ജ്വല വിജയം

മലപ്പുറം: കേരള സ്റ്റേറ്റ് മിക്സ് ബോക്‌സിങ് അസോസിയേഷന്‍ ചെറുപ്പുളശ്ശേരിയില്‍ വെച്ച് നടത്തിയ സ്റ്റേറ്റ് മിക്സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തൃപ്പനച്ചി മഅ്ദിന്‍ ഇര്‍ഷാദ് സ്‌കൂളിന് 4 ഗോള്‍ഡ് മെഡല്‍.ജൂനിയര്‍ കാറ്റഗറിയില്‍ മുഹമ്മദ് മുഅത്തിബ് മലിക്കന്‍, സിനാന്‍ മങ്ങാടന്‍ എന്നിവര്‍ യഥാക്രമം 80kg, 42kg വിഭാഗത്തിലും സബ്ജൂനിയര്‍ കാറ്റഗറിയില്‍ മുഹമ്മദ് സിനാന്‍ മുഹമ്മദ് റാസി എന്നിവര്‍ യഥാക്രമം 35kg40kg വിഭാഗത്തിലും സ്വര്‍ണം നേടി. നാലുപേരും ജനുവരി 28,29,30 ദിവസങ്ങളില്‍ മുംബൈയില്‍ വെച്ച് നടക്കുന്ന ഓള്‍ ഇന്ത്യ മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ […]

Continue Reading

തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുത്

ഹൈദരാബാദ്: ജനുവരി മുതൽ തെലങ്കാനയിലെ ജനങ്ങൾ 200 യൂനിറ്റിൽ താഴെയുള്ള വൈദ്യുതി ഉപഭോഗത്തിന് പണം നൽകരുതെന്ന് ബി.ആർ.എസ് നേതാവ് കെ.കവിത. സൗജന്യ വൈദ്യുതി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും കവിത വ്യക്തമാക്കി. നിസാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കവിത. 200 യൂനിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പദ്ധതിക്ക് അപേക്ഷിക്കുന്നത് കാലതാമസം ഉണ്ടാകുന്നതിനാൽ ജനുവരി മുതലുള്ള ബില്ലുകൾ അടക്കേണ്ടതില്ലെന്ന് കവിത പറഞ്ഞു. ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ജനങ്ങൾ വീണ്ടും അപേക്ഷിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ നൽകിയ […]

Continue Reading

രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

ന്യൂഡല്‍ഹി : രാജ്യത്ത് ഡല്‍ഹി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യുടെ റെയ്ഡ്. ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലായി 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്ത്യയിൽ ഭീകരവാദപ്രവർത്തനങ്ങളും അക്രമങ്ങളും നടത്താനുള്ള നീക്കത്തെക്കുറിച്ചു വിവരമറിഞ്ഞാണു നടപടിയെന്നാണു വിശദീകരണം. അൽഖാഇദയുമായും ഐ.എസുമായും […]

Continue Reading

കേരള ഓട്ടോ കാശ്മീരിലെത്തി മൂന്ന് പേരുടെ സ്വപ്നവുമായി….

മലപ്പുറം: കേരളത്തിൽ നിന്നും ഓടി തുടങ്ങിയ ഓട്ടോ രാജ്യത്തിന്റെ ഹൃദയഭൂമിയിലൂടെ കാശ്മീർ താഴ് വരയിലെത്തി. തണുത്ത കാറ്റും കോടമഞ്ഞും ഉച്ചവെയിലും പാതിരാമഞ്ഞും പിന്നിട്ട് ഇന്ത്യയുടെ വൈവിദ്ധ്യം തൊട്ടറിഞ്ഞാണ് മൂവർ സംഘം കേരള ടു കാശ്മീർ യാത്രയുടെ ഒരു പുറം പൂർത്തീകരിച്ചത്. തിരിച്ചുള്ള യാത്ര ഇന്ന് ആരംഭിക്കും. മലപ്പുറം ജില്ലാ അതിർത്തിയായ കൊടുമുടിയിൽ നിന്നാണ് കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ ഹരിശങ്കറു ,ശ്യാംപ്രസാദും മനുവും യാത്ര ആരംഭിച്ചത്. കർണാടക, തെലുങ്കാന,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ […]

Continue Reading

പ്രധാനമന്ത്രി ദിവസവും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നു; അധികജോലിക്ക് അധികംകൂലിയും വേണമെന്ന്സോഷ്യൽ മീഡിയ

പ്രധാനമന്ത്രി ദിവസവും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നു; അധികജോലിക്ക് അധികംകൂലിയും വേണമെന്ന്സോഷ്യൽ മീഡിയ വീഡിയോ കാണാം..

Continue Reading