ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീർ : രാജ്യത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. സുന്‍ജ്വാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചതായും സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സൈനികന്റെ മരണം ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading

ദില്ലിയില്‍ മാസ്ക് വീണ്ടും നിർബന്ധമാക്കി

ദില്ലി: ദില്ലിയിൽ മാസ്ക് ഉപയോഗം കർശനമാക്കി ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. അതോടൊപ്പം തന്നെ കൊവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിലാണ് യോഗം കൂടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദില്ലിയിലാണ്. ദില്ലിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റില്ലെന്നും ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തില്ലെന്നും സർക്കാർ […]

Continue Reading

ഹരിയാനയിൽ വ്യാജ ഇന്ധന നിർമ്മാണ പ്ലാന്റ് കണ്ടെത്തി ; 75,500 ലിറ്റർ വ്യാജ ഡീസൽ പിടിച്ചെടുത്തു

ഹരിയാന : സിർസയിൽ വ്യാജ ഇന്ധന നിർമ്മാണ യൂണിറ്റ് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് 75,500 ലിറ്റർ വ്യാജ ഡീസലും 6 ലക്ഷത്തിലധികം രൂപയും പൊലീസ് പിടിച്ചെടുത്തു. പ്ലാന്റിൽ നിന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദംപൂർ സ്വദേശിയായ സെയിൽസ്മാൻ ദീപക്, രാജസ്ഥാൻ സ്വദേശി രമേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ടാങ്കർ ഡ്രമ്മുകൾ, ഡീസൽ നോസൽ മെഷീനുള്ള യന്ത്രം, ഡീസൽ മാറ്റുന്നതിനുള്ള രണ്ട് മോട്ടോറുകൾ തുടങ്ങിയവ പിടിച്ചെടുത്തത്. ആദംപൂർ […]

Continue Reading

ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 79,237 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാകുമെന്ന് സൂചന

റിയാദ്: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ചതായി സൂചന. ഇന്ത്യയില്‍ നിന്നും 79,237 തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതുസംബന്ധിച്ച വിവരം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഹജ്ജ് കര്‍മത്തിന് സൗദിക്ക് പുറത്തു നിന്നും വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ വര്‍ഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് […]

Continue Reading

യുവതി പ്രതിശ്രുതവരനെ കഴുത്തറു

വിജയവാഡ : പ്രതിശ്രുത വരനെ സർപ്രൈസ് നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. യുവാവിനോട് കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുഷ്പ എന്ന യുവതിയാണ് വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് […]

Continue Reading

ജമ്മുകശ്മീരില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി

കശ്മീര്‍: ജമ്മുകശ്മീരില്‍ നടത്തിയ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും ഉൾപ്പെടുന്ന ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത ജമ്മു കശ്മീ‍ര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച് ഹന്ദ്വാരയില്‍ നിന്ന് തോക്കും തിരകളുമായി ഒരു ഭീകരനെ സുരക്ഷസേന കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ച അനന്തനാഗില്‍ വച്ചും എ കെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു.

Continue Reading

പ്രധാനമന്ത്രിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ

മധ്യപ്രദേശ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ആദിൽ അലി എന്ന മിമിക്രി കലാകാരനാണ് പ്രധാനമന്ത്രിയെ അവഹേളിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. പ്രധാനമന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇദ്ദേഹം മിമിക്രിയിലൂടെ പകളിയാക്കിയിരുന്നു. കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദിൽ അലിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Continue Reading

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ദില്ലി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 936 കേസുകളുടെ കുറവുണ്ടായെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് കേസുകൾ വൻ തോതിലാണ് ഉയരുന്നത്. രാജ്യത്ത് നിലവിൽ 11,860 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും അഞ്ഞൂറ് കടന്നു. 7.72 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നോയിഡയിൽ കൊവിഡ് സ്ഥിരീകരിച്ച 65 പേരിൽ 19 പേർ വിദ്യാർത്ഥികളാണ്. കോവിഡ് രൂക്ഷമാകുന്ന […]

Continue Reading

പ്രതിദിന കൊവിഡ് കണക്ക് കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്ര നിർദ്ദേശം

ദില്ലി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നിർദേശം. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടതെന്നും ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ വിമർശിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു. ഒരു ദിവസത്തിനിടെ 2183 പേർക്കാണ് ഇന്ന് കൊവിഡ് […]

Continue Reading

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം ; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹി : ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ജഹാംഗീർ പുരിയിലുണ്ടായ സംഘർഷത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ആക്രമണത്തിൽ ഇതുവരെ ഇരുപത്തിയൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, കവർച്ചാക്കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ള പ്രതിയെയാണ് ഇന്നലെ പിടികൂടിയത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് പോലീസ്. സംഘർഷത്തിന്റെ മുഖ്യ ആസൂത്രകരെന്ന് ആരോപണമുയർന്ന അൻസാർ, അസ്‌ലം എന്നിവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജഹാംഗീർ പുരി സന്ദർശിച്ച് […]

Continue Reading