ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു

Crime India News

ജമ്മു കശ്മീർ : രാജ്യത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. സുന്‍ജ്വാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചതായും സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

സൈനികന്റെ മരണം ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.