വി.എം സുധീരൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചു

Keralam News Politics

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാണിച്ച് കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ രാജിവെച്ച് വി.എം സുധീരൻ. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നേരിട്ട് പോയി നൽകിയിട്ടുണ്ട്. ചുമതലങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി പ്രവർത്തകനായി തന്നെ തുടരുമെന്ന് സുധീരൻ അറിയിച്ചിട്ടുണ്ട്. രാജിയെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു മുൻ കെപിസിസി പ്രസിഡന്റ് കൂടെയായിരുന്നു വിഎം സുധീരൻ രാജി വെച്ചത്.

ഇതിനിടെ കെപിസിസി പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കൊച്ചിയിലെത്തും. അവിടെ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസത്തിനുള്ളിൽ കെപിസിസി പുനഃസംഘടന പൂർത്തിയാക്കാനാണ് കേന്ദ്ര നേതൃത്വം വിചാരിക്കുന്നത്.