പ്രസവത്തെത്തുടര്‍ന്ന് 35കാരി മരിച്ചു

Breaking Local News

മഞ്ചേരി: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. മഞ്ചേരി വട്ടപ്പാറ കിഴക്കേപീടിക മുഹമ്മദിന്റെ മകള്‍ രഹന (35) ആണ് മരണപ്പെട്ടത്. നവജാതശിശു വെന്റിലേറ്ററിലാണ്. വ്യാഴാഴ്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അഡ്മിറ്റ് ചെയ്തു. ഉച്ചക്ക് ഒരു മണിയോടെ പ്രസവിച്ചു. ഹൃദയ സംബന്ധമായ രോഗം കാരണം രഹനയുടെ ആരോഗ്യനില പൊടുന്നനെ മോശമായി. രാത്രിയോടെ മരണപ്പെടുകയായിരുന്നു. കാരക്കുന്ന് ഹാജ്യാര്‍പടിയില്‍ വര്‍ക് ഷോപ് നടത്തുന്ന റഷീദ് ആണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥിയായ ശബാബിന്‍ സാദത്ത് മകനാണ്. മാതാവ്: അത്തിമണ്ണില്‍ ജമീല. സഹോദരങ്ങള്‍: നിഷാദ്, ഷഹനാസ്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി