വിവരാവകാശക്കാരന്റെ കയ്യും കാലും വെട്ടുമെന്ന ഭീഷണി: ലീഗ് നേതാവിനെതിരെ കേസെടുത്തു

Breaking Local Politics

മലപ്പുറം : മലപ്പുറം നഗരസഭയിലെ മുടങ്ങിക്കിടക്കുന്നതും പ്രവര്‍ത്തനരഹിതമായ പദ്ധതികളെക്കുറിച്ചും വിവരാവകാശ നിയമ പ്രകാരം വിവരം തേടിയതിലും പാളിച്ചകള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കിയതിലും സമൂഹ മാധ്യമങ്ങളിലുടെ അറിയിച്ചതുമായും ബന്ധപ്പെട്ട് മണ്ണിശ്ശേരി കെബീറിനെതിരെ മുസ്ലീം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി. കെ. ബാവ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പരാതിയിലാണ് മലപ്പുറം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. പോലീസില്‍ പരാതി നല്‍കിയാല്‍ കയ്യും കാലും വെട്ടി മൂലക്കിരുത്തുമെന്ന ഭീഷണി ശബ്ദ സന്ദേശവും തെളിവായി പരാതിക്കൊപ്പം ജില്ലാ പോലീസ് മേധാവിക്ക് നല്‍കി.

സ്വീകര്‍ത്താവ്
ജില്ലാ പോലീസ് മേധാവി, മലപ്പുറം.

സാര്‍,

വിഷയം: പി കെ ബാവ എന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്റെ കയ്യും കാലും വെട്ടി മൂലക്കിടും എന്നും മറ്റും അനാവശ്യ വാക്കുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച്.
സൂചന: ഭീഷണിപ്പെടുത്താനുണ്ടായ കാരണവും മൊബൈലില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡും.

മലപ്പുറം മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീ. പി കെ ബാവ (മൊബൈല്‍ 96564 44447)
എന്നവര്‍ 13/01/2024 തിയതിയില്‍ രാവിലെ 09:40 ന് 96565 44447 എന്ന മൊബൈലില്‍ നിന്നും ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്റെ കയ്യും കാലും വെട്ടി മൂലക്കിടും എന്നും മറ്റും അനാവശ്യ വാക്കുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ടി ഭീഷണിക്കെതിരെയും എനിക്ക് ഭയരഹിതമായി വിവരാവകാശ അപേക്ഷകളും പരാതികളും കൊടുക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നതിനു വേണ്ടി എല്ലാ നടപടികളും സ്വീകരിച്ച് തുടര്‍ നിയമനടപടികളുമായി മുന്നോട്ടു പോകണമെന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു.

മുഹമ്മദ് കബീര്‍ കെ വി എം @ മണ്ണിശ്ശേരി കബീര്‍ എന്ന ഞാന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി & മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റി ജനറല്‍ സെക്രട്ടറി പി കെ ബാവ എന്നിവര്‍ മുമ്പാകെ അറിയിക്കുന്നത്.

മലപ്പുറം നഗരസഭയുടെ പല വികസന പദ്ധതികളും തുരുമ്പെടുപ്പിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പാതിവഴിയില്‍ സ്തംഭിച്ച് നില്‍ക്കുന്നതും മുന്‍സിപ്പല്‍ ആക്ടും ചട്ടങ്ങളും ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ അതി ഗുരുതരമായ ലംഘനങ്ങള്‍ കൊണ്ടാണെന്ന് നിങ്ങള്‍ രണ്ടുപേര്‍ക്കും
അറിയാമായിരുന്നിട്ടും നിങ്ങളുടെ അറിവില്ലായ്മയും കഴിവുകേടുകളും മറച്ചുവെക്കാന്‍ വേണ്ടി വികസന പദ്ധതികളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആയതിന്റെ മുഖ്യകാരണം വിവരാകാശക്കാരനായ മണ്ണിശ്ശേരി കബീറിന്റെ അപേക്ഷകള്‍ കൊണ്ടും പരാതികള്‍ കൊണ്ടുമാണ് എന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിലും പാര്‍ട്ടി മീറ്റിങ്ങുകളിലും പാര്‍ട്ടി പ്രവര്‍ത്തകരോടും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരോടും പറഞ്ഞ് എനിക്കെതിരെ വിദ്വേഷം ജനിപ്പിച്ച് എന്നെ അപായപ്പെടുത്തണമെന്നും അതിന് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്ന രീതിയിലൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെയും മറ്റും അടിസ്ഥാനത്തില്‍ എനിക്ക് ഉണ്ടായേക്കാവുന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും പ്രധാനമായും നിങ്ങള്‍ രണ്ടു പേരായിരിക്കും ഉത്തരവാദി എന്ന് ഇതിനാല്‍ അറിയിക്കുന്നു അതോടൊപ്പം ഇതിനെതിരെ ഞാന്‍ മുന്‍കരുതല്‍ എന്ന അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ 48 മണിക്കൂറിനകം നിങ്ങള്‍ രണ്ടുപേരും വികസന പദ്ധതികളുടെ അവസ്ഥ ഇങ്ങനെ ആവാനുള്ള കാരണം എന്താണെന്നും അതില്‍ മണ്ണിശ്ശേരി കബീറിന്റെ പങ്ക് എന്താണെന്നും വിശദീകരിച്ചുകൊണ്ട് വീഡിയോ അടക്കമുള്ള വഴികള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടവരുള്‍പ്പെടെ പൊതുജനങ്ങളെ അറിയിക്കണമെന്നും ഇതിനാല്‍ ആവശ്യപ്പെടുന്നു.

എന്ന്
മണ്ണിശ്ശേരി കബീര്‍(ഒപ്പ്)