ബസിന്റെ ഇന്ധനടാങ്ക് പൊട്ടി ദേശീയപാതയിൽ ഡീസൽ പരന്നൊഴുകി

Breaking Local News

മലപ്പുറം: കോഴിക്കോട് പാലക്കാട്‌ ദേശീയപാതയിൽ മക്കരപ്പറമ്പിൽ ബസിൽ നിന്നും ഡീസൽ റോഡിൽ പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ആണ് സംഭവം.മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന പാസ്സ്‌വേൾഡ് ബസ്സിന്റെ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടാങ്ക് പൊട്ടി ഡീസൽ റോഡിൽ പരന്നൊഴുകി .ബസിനടിയിൽ തീപ്പൊരി ഇല്ലാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി.മങ്കട പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നി രക്ഷാസേന ഡീസലിന് മുകളിൽ മരപ്പൊടി വിതറി റോഡ് ഗതാഗതയോഗ്യമാക്കി.സീനിയർ ഫയർ ഓഫീസർ ഇ എം അബ്ദുൽ റഫീഖിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സി മുഹമ്മദ്‌ ഫാരിസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം ഫസലുള്ള ഹോം ഗാർഡ് അശോക് കുമാർ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.