നാടോടികളുടെ മോഷണശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു

Local News

ചങ്ങരംകുളം:സംസ്ഥാനപാതയോരത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വസ്തു വകകൾ മോഷ്ടിക്കാനുള്ള ശ്രമം പോലീസും നാട്ടുകാരും ഇടപെട്ട് തടഞ്ഞു. ചങ്ങരംകുളം താടിപ്പടിയിൽ ശെനിയാഴ്ച്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുള്ള പൂട്ടിക്കിടക്കുന്ന വ്യാപാരസ്ഥാപനത്തിന് പിറക് വശത്ത് നിന്നാണ് വില പിടിപ്പുള്ള വസ്തുക്കൾ നാടോടി സ്ത്രീകൾ മോഷ്ടിച്ചത്. എല്ലാം ചാക്കിലാക്കി ചരക്ക് ഓട്ടോയിൽ കയറ്റികൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ റോഡരികിലെ കച്ചവടക്കാരന്റെ ശ്രദ്ധയിൽ പെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളം പോലീസ് എത്തി വസ്തുക്കൾ കടത്താനായി എത്തിയ വാഹനമുൾപ്പെടെ എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.