എട്ടു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

Breaking Keralam Local

പെരിന്തല്‍മണ്ണ: എട്ടു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പോക്സോ കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിമിനെ(70)യാണു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയിലുള്ള കേസ് വിചാരണയുടെ അന്തിമഘട്ടത്തിലിരിക്കെയാണ് സംഭവം. 2022 ജൂലായില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെ സഹോദരി വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇന്നുരാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.