കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് വീണ്ടും ആത്മഹത്യ

Breaking News

കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കൈതക്കോട് കല്ലു സ്വദേശിയായ സുമേഷാണ് ആത്മഹത്യ ചെയ്തത്. സുമേഷിനെ ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംസ്ഥാനത്ത് രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി ആത്മഹത്യകളാണ് നടന്നിട്ടുള്ളത്. ലൈറ്റ് ആന്റ് സൗണ്ട്‌സ് മേഖലയില്‍ നിന്നു തന്നെ മൂന്നുപേര്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. ഇവരെ കൂടാതെ മറ്റു മേഖലയില്‍ നിന്നുള്ള 8 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

ഒന്നാംഘട്ട ലോക്ക്ഡൗണിനു മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ലോക്ക്ഡൗണില്‍ അതുണ്ടായിട്ടില്ല. ഇത് പലരേയും സാമ്പത്തിക പ്രതിസന്ധിയിലേക്കും കടത്തിലേക്കും തള്ളി വിടുകയാണ്. തിരിച്ചടവ് മുടങ്ങിയതിനാല്‍ പലര്‍ക്കും ബാങ്കില്‍ നിന്നുള്ള ഭീഷണിയുമുണ്ട്. ലോക്ക്ഡൗണ്‍ കാരണം വരുമാനം പൂര്‍ണമായും നിലച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം പല കോണില്‍ നിന്നുമുയരുന്നുണ്ട്.