തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 59,00,400 രൂപ മൂല്യമുള്ള കറന്‍സി പിടികൂടി

Crime International Keralam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏകദേശം 59,00,400 രൂപ മൂല്യമുള്ള കറന്‍സി പിടികൂടി. ഷാര്‍ജിലേയ്ക്കുള്ള യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് കറന്‍സി പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പണം ഷാര്‍ജയിലേയ്ക്ക് കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

കറന്‍സി കടത്തുന്നത് സംബന്ധിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ പിടികൂടിയത്.