സംസ്ഥാന ജു-ജിത്സു, വുഷു ചാംപ്യൻഷിപ്പുകളിൽ നേട്ടവുമായി പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ▪️സംസ്ഥാന ജു-ജിത്സു ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം സ്വന്തമാക്കി സി.കാർത്തിക്, ബി.പി.മുഹമ്മദ് ഇർഫാൻ▪️സംസ്ഥാന ജൂനിയർ വുഷു ചാംപ്യൻഷിപ്പിലും സംസ്ഥാന ഖേലോ ഇന്ത്യ വുഷു ചാംപ്യൻഷിപ്പിലും വെള്ളി മെഡൽ നേടി മൈഥിലി

Local News Sports

അങ്ങാടിപ്പുറം: സംസ്ഥാനതല മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ കായിക താരങ്ങൾ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച 4-ാമത് സംസ്ഥാന ജു-ജിത്സു (JU-JITSU) ചാംപ്യൻഷിപ്പിൽ (അണ്ടർ 16, 66 കിലോ) നോഗി (Nogi) വിഭാഗത്തിലും നിവസ (Niwaza) വിഭാഗത്തിലും ബി.പി.മുഹമ്മദ് ഇർഫാൻ സ്വർണമെഡൽ സ്വന്തമാക്കി. പുത്തനങ്ങാടി ഭഗവതിപ്പറമ്പിൽ ബി.പി.ഇബ്രാഹിം കുട്ടിയുടെയും (ബിസിനസ്) സാഹിറയുടെയും മകനാണ്.

ഇതേ ഇനത്തിൽ (അണ്ടർ 16, 60 കിലോ) നോഗി വിഭാഗത്തിലും നിവസ വിഭാഗത്തിലും സ്വർണമണിഞ്ഞ് സി.കാർത്തിക് പ്രതിഭ തെളിയിച്ചു. പെരിന്തൽമണ്ണ ചീരട്ടമണ്ണ ചോലയിൽ രാജേഷിന്റെയും (ബിസിനസ്) കുറ്റാനശ്ശേരി എയുപി സ്കൂളിലെ അധ്യാപിക പി.ദിവ്യയുടെയും മകനാണ്.
ഇരുവരും ജനുവരിയിൽ ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ ജി-ജുത്സു മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.

കോട്ടയത്ത് സമാപിച്ച സംസ്ഥാന ജൂനിയർ വുഷു ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനവും തിരുവനന്തപുരത്ത് സമാപിച്ച ഖേലോ ഇന്ത്യ വുമൻസ് ലീഗിൽ (വുഷു) രണ്ടാം സ്ഥാനവും സ്വന്തമാക്കി മൈഥിലി തിളങ്ങി.

കീഴാറ്റൂർ കൃഷ്ണ നിവാസിൽ കെ.സുമേഷിൻ്റെയും (കൊച്ചിൻ ഷിപ് യാർഡ്) ബിന്ദുവിൻ്റെയും (അസി. പ്രഫസർ, സലഫിയ ട്രെയിനിങ് കോളജ്, കരിങ്ങനാട്) മകളാണ്.
പുലാമന്തോൾ ഐഎസ്കെ-യിലെ കെ.മുഹമ്മദാലിയും കെ.സാജിതയുമാണ് പരിശീലകർ.