മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

Breaking Keralam Local News

മലപ്പറം: മലപ്പുറം മാറഞ്ചേരിയില്‍ മാതാവിന്റെ വീട്ടു വളപ്പിലെ കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ചു. പൊന്നാനി കറുകത്തിരുത്തി സ്വദേശി കുറ്റിപ്പുറത്ത് വളപ്പില്‍ സൈനുല്‍ ആബിദിന്റെ മകന്‍ അഹമ്മദ് സൈന്‍ (3) ആണ് ദാരുണമായി മരിച്ചത്.ബുധനാഴ്ച വൈകീട്ട് മാതാവായ മാറഞ്ചേരി സ്വദേശി സഹലയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടി കിണറ്റില്‍ വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു