ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴി ഡിഗ്രി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു ചതി. മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശി അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: സെന്‍ട്രല്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം വഴി ഭാരതീയാര്‍, ആളഗപ്പ, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി കളുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സ്‌കീം വഴി ഡിഗ്രി, പിജി, എം ബി എ തുടങ്ങിയ കോഴ്‌സുകള്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു സര്‍ട്ടിഫിക്കേറ്റോ, പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ച കേസില്‍ മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശി അറസ്റ്റില്‍.


പ്രതിയായ കോഡൂര്‍ വലിയാട് സ്വദേശിയായ ഊരോത്തൊടി ജിപ്തിയാസ് എന്ന ജിബി പാറയിലിനെ(35) മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലാണ് ഇന്നു അറസ്റ്റ് ചെയ്തത്.


മലപ്പുറം കോഴിക്കോട് എറണാകുളം സെന്ററുകള്‍ വഴി മലപ്പുറം കോഴിക്കോട് എറണാകുളം ജില്ലകളിലെ നിരവധി പേരെ ഇത്തരത്തില്‍
വഞ്ചിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. എസ്.ഐ മാരായ വി.ജിഷില്‍, ടി.മൊയ്ദീന്‍ കുട്ടി, സിയാദ് കോട്ട, സി.പി.ഒ കെ.കെ. അനീഷ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘം ഇന്നു മലപ്പുറത്തു വെച്ച് അറസ്റ്റ് ചെയ്തു.