കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ..

Breaking News

കൊണ്ടോട്ടി : കൊട്ടപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ ഫറോക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടപ്പുറം പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫ്‌വാൻ (26) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കുന്ദമംഗലം വർക്ക്ഷോപ്പിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. പിന്നീട് വിവരങ്ങളുണ്ടായിരുന്നില്ല. നാട്ടുകാരും വീട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്ത് ഇന്നലെ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരാൾ പുഴയിൽ വീണുവെന്ന വിവരത്തെ തുടർന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയർഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് കബറടക്കും. പിതാവ് : അലവിക്കുട്ടി. മാതാവ് : സക്കീന. സഹോദരങ്ങൾ : അമീർ ഫൈസൽ, ഷാന ഷെറിൻ.